ട്രാക്കർമാരെ തടയുക

ബ്ലോക്ക് ട്രാക്കറുകൾ

ടോർ ബ്രൗസർ നിങ്ങൾ സന്ദർശിക്കുന്ന ഓരോ വെബ്‌സൈറ്റിനെയും വേർതിരിക്കുന്നതിനാൽ മൂന്നാം കക്ഷി ട്രാക്കർമാർക്കും പരസ്യങ്ങൾക്കും നിങ്ങളെ പിന്തുടരാൻ കഴിയില്ല. നിങ്ങൾ ബ്രൗസിംഗ് പൂർത്തിയാക്കുമ്പോൾ ഏത് കുക്കികളും യാന്ത്രികമായി മായ്‌ക്കും. നിങ്ങളുടെ ബ്രൗസിംഗ് ചരിത്രവും അങ്ങനെ തന്നെ.

നിരീക്ഷണത്തിനെതിരെ പ്രതിരോധിക്കുക

നിരീക്ഷണത്തിനെതിരെ പ്രതിരോധിക്കുക

നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ എന്താണെന്ന് അറിയുന്നതിൽ നിന്ന് നിങ്ങളുടെ കണക്ഷൻ കാണുന്ന ഒരാളെ ടോർ ബ്രൗസർ തടയുന്നു. നിങ്ങളുടെ ബ്രൗസിംഗ് ശീലങ്ങൾ നിരീക്ഷിക്കുന്ന ആർക്കും കാണാൻ കഴിയും നിങ്ങൾ ടോർ ഉപയോഗിക്കുന്നുവെന്നാണ്.

ഫിംഗർപ്രിന്റിംഗിനെ പ്രതിരോധിക്കുക

ഫിംഗർപ്രിന്റിംഗിനെ പ്രതിരോധിക്കുക

ടോർ ബ്രൗസർ എല്ലാ ഉപയോക്താക്കളെയും ഒരുപോലെ കാണുന്നതിന് ലക്ഷ്യമിടുന്നു, ഇത് നിങ്ങളുടെ ബ്രൗസറിന്റെയും ഉപകരണ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിരലടയാളം നൽകുന്നത് പ്രയാസകരമാക്കുന്നു.

മൾട്ടി-ലേയേർഡ് എൻ‌ക്രിപ്ഷൻ

മൾട്ടി-ലേയേർഡ് എൻ‌ക്രിപ്ഷൻ

ടോർ നെറ്റ്‌വർക്കിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ ട്രാഫിക് മൂന്ന് തവണ റിലേ ചെയ്യുകയും എൻക്രിപ്റ്റുചെയ്യുകയും ചെയ്യുന്നു. ടോർ റിലേകൾ എന്നറിയപ്പെടുന്ന ആയിരക്കണക്കിന് വോളണ്ടിയർമാർ പ്രവർത്തിക്കുന്ന സെർവറുകൾ അടങ്ങിയതാണ് ഈ നെറ്റ്‌വർക്ക്.

സൗജന്യമായി ബ്രൗസ് ചെയ്യുക

സൗജന്യമായി ബ്രൗസ് ചെയ്യുക

ടോർ ബ്രൗസർ ഉപയോഗിച്ച്, നിങ്ങളുടെ ഹോം നെറ്റ്‌വർക്ക് തടഞ്ഞേക്കാവുന്ന സൈറ്റുകൾ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

ഞങ്ങളേക്കുറിച്ച്

സ്വകാര്യത ഉപയോഗിച്ച് എല്ലാവർക്കും ഇന്റർനെറ്റ് പര്യവേക്ഷണം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. We are the Tor Project, a 501(c)(3) US nonprofit. സൗജന്യ സോഫ്റ്റ്വെയർ, ഓപ്പൺ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ ഞങ്ങൾ മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും നിങ്ങളുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ടീമിനെ കണ്ടുമുട്ടുക.