നിങ്ങളുടെ റിലേ സർക്യൂട്ട് മാറ്റാൻ ടോർ ബ്രൗസറിന് രണ്ട് വഴികളുണ്ട് - "പുതിയ ഐഡന്റിറ്റി", "ഈ സൈറ്റിനായുള്ള പുതിയ ടോർ സർക്യൂട്ട്". Both options are located in the hamburger menu ("≡"). You can also access the New Circuit option inside the site information menu in the URL bar, and the New Identity option by clicking the small sparky broom icon at the top-right of the screen.

പുതിയ ഐഡന്റിറ്റി

നിങ്ങളുടെ തുടർന്നുള്ള ബ്രൗസർ പ്രവർത്തനം നിങ്ങൾ മുമ്പ് ചെയ്ത കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് തടയണമെങ്കിൽ ഈ ഓപ്ഷൻ ഉപയോഗപ്രദമാണ്.

ഇത് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ എല്ലാ ടാബുകളും വിൻഡോകളും അടയ്‌ക്കും, കുക്കികളും ബ്രൗസിംഗ് ചരിത്രവും പോലുള്ള എല്ലാ സ്വകാര്യ വിവരങ്ങളും മായ്‌ക്കുകയും എല്ലാ കണക്ഷനുകൾക്കും പുതിയ ടോർ സർക്യൂട്ടുകൾ ഉപയോഗിക്കുകയും ചെയ്യും.

എല്ലാ പ്രവർത്തനങ്ങളും ഡൗൺലോഡുകളും നിർത്തുമെന്ന് ടോർ ബ്രൗസർ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും, അതിനാൽ "പുതിയ ഐഡന്റിറ്റി" ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഇത് കണക്കിലെടുക്കുക.

ടോർ ബ്രൗസർ മെനു

New Tor Circuit for this Site

നിങ്ങൾ ഉപയോഗിക്കുന്ന എക്സിറ്റ് റിലേയ്ക്ക് നിങ്ങൾക്ക് ആവശ്യമുള്ള വെബ്‌സൈറ്റിലേക്ക് കണക്റ്റുചെയ്യാൻ കഴിയുന്നില്ലെങ്കിലോ ശരിയായി ലോഡുചെയ്യുന്നില്ലെങ്കിലോ ഈ ഓപ്ഷൻ ഉപയോഗപ്രദമാണ്. ഇത് തിരഞ്ഞെടുക്കുന്നത് നിലവിൽ സജീവമായ ടാബ് അല്ലെങ്കിൽ വിൻഡോ പുതിയ ടോർ സർക്യൂട്ടിൽ വീണ്ടും ലോഡുചെയ്യുന്നതിന് കാരണമാകും.

ഒരേ വെബ്‌സൈറ്റിൽ നിന്നുള്ള മറ്റ് ഓപ്പൺ ടാബുകളും വിൻഡോകളും വീണ്ടും ലോഡുചെയ്‌തുകഴിഞ്ഞാൽ പുതിയ സർക്യൂട്ട് ഉപയോഗിക്കും.

ഈ ഓപ്‌ഷൻ ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ മായ്‌ക്കുകയോ നിങ്ങളുടെ പ്രവർത്തനം അൺലിങ്ക് ചെയ്യുകയോ ചെയ്യുന്നില്ല, മറ്റ് വെബ്‌സൈറ്റുകളിലേക്കുള്ള നിങ്ങളുടെ നിലവിലെ കണക്ഷനുകളെ ഇത് ബാധിക്കുന്നില്ല.

ഈ സൈറ്റിനായി പുതിയ സർക്യൂട്ട്