അതെ.

ടോർ സോഫ്റ്റ്വെയർ സൗജന്യ സോഫ്റ്റ്വെയർ ആണ്. ഇതിനർത്ഥം ടോർ സോഫ്റ്റ്വെയർ പരിഷ്ക്കരിച്ചതോ പരിഷ്ക്കരിക്കാത്തതോ ആയ ഫീസ് അല്ലെങ്കിൽ സൗജന്യമായി പുനർവിതരണം ചെയ്യുന്നതിനുള്ള അവകാശം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു എന്നാണ്. നിർദ്ദിഷ്ട അനുമതിക്കായി നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടേണ്ടതില്ല.

എന്നിരുന്നാലും, ടോർ സോഫ്റ്റ്വെയർ പുനർവിതരണം ചെയ്യാൻ നിങ്ങൾ ഞങ്ങളുടെ LICENSE പിന്തുടരണം. അടിസ്ഥാനപരമായി ഇതിനർത്ഥം നിങ്ങൾ വിതരണം ചെയ്യുന്ന ടോർ സോഫ്റ്റ്വെയറിന്റെ ഏത് ഭാഗത്തിനൊപ്പം ഞങ്ങളുടെ ലൈസൻസ് ഫയലും ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ്.

ഞങ്ങളോട് ഈ ചോദ്യം ചോദിക്കുന്ന ഭൂരിഭാഗം ആളുകളും ടോർ സോഫ്റ്റ്വെയർ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. They want to distribute Tor Browser. This includes Firefox Extended Support Release and the NoScript extension. ആ പ്രോഗ്രാമുകൾക്കായുള്ള ലൈസൻസും നിങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ രണ്ട് ഫയർഫോക്സ് എക്സ്റ്റൻഷനുകളും ഗ്നു ജനറൽ പബ്ലിക് ലൈസൻസ് പ്രകാരം വിതരണം ചെയ്യുന്നു, അതേസമയം ഫയർഫോക്സ് ഇ എസ് ആർ മോസില്ല പബ്ലിക് ലൈസൻസിന് കീഴിൽ പുറത്തിറങ്ങുന്നു. അവരുടെ ലൈസൻസുകൾ അനുസരിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം നിങ്ങൾ ബണ്ടിലുകൾ ഉൾപ്പെടുന്ന എല്ലായിടത്തും ഈ പ്രോഗ്രാമുകൾക്കുള്ള സോഴ്‌സ് കോഡ് ഉൾപ്പെടുത്തുക എന്നതാണ്.

കൂടാതെ, ടോർ എന്താണെന്നും ആരാണ് ഇത് നിർമ്മിക്കുന്നതെന്നും അത് എന്ത് പ്രോപ്പർട്ടികൾ നൽകുന്നുവെന്നും (നൽകുന്നില്ല) എന്നതിനെക്കുറിച്ച് നിങ്ങളുടെ വായനക്കാരെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. വിശദാംശങ്ങൾക്ക് ഞങ്ങളുടെ വ്യാപാരമുദ്ര പതിവുചോദ്യങ്ങൾ കാണുക.